09:18am 04 May 2026
NEWS
വഖഫ് നിയമഭേ​ഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
06/04/2025  05:56 AM IST
nila
വഖഫ് നിയമഭേ​ഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു

വഖഫ് ഭേദ​​ഗതി ബിൽ നിയമമായി. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് പിന്നാലെ ബില്ലിൽ രാഷ്ട്രപതിയും ഒപ്പുവെച്ചു. ഇനി ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കുകയും പിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കുകയും ചെയ്യുന്നതോടെ പുതിയ വഖഫ് നിയമം പ്രാബല്യത്തിൽ വരും.    യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും പുതിയ വഖഫ് നിയമം അറിയപ്പെടുക. 

ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പാസായതോടെയാണ് കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി ബിൽ സമർപ്പിച്ചത്. ഇരുസഭ​കളും പാസാക്കിയ ബില്ലിൽ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യർത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. 

അടുത്ത ആഴ്ച്ചയോടെ ബില്ലിൽ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതി ബില്ലിന് വളരെ പെട്ടെന്ന് തന്നെ അം​ഗീകാരം നൽകുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img